എം​ബി​എ ഓ​ണ്‍​ലൈ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ നാളെ
Saturday, May 21, 2022 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ വ​കു​പ്പി​നു കീ​ഴി​ലു​ള്ള കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ-​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്മെ​ന്‍റി​ൽ 2022-24 വ​ര്‍​ഷ​ത്തി​ലേ​ക്കു​ള്ള മു​ഴു​വ​ന്‍ സ​മ​യ എം​ബി​എ ബാ​ച്ചി​ലേ​ക്ക് നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ ഓ​ണ്‍​ലൈ​ന്‍ അ​ഭി​മു​ഖ പ​രീ​ക്ഷ ന​ട​ത്തു​ന്നു.​ബി​രു​ദ​ത​ല​ത്തി​ല്‍ 50 ശ​ത​മാ​നം മാ​ര്‍​ക്കും സി ​മാ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍​ക്കും ഇ​തി​ല്‍ പ​ങ്കെ​ടു​ക്കാം.

സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് 20 ശ​ത​മാ​നം സീ​റ്റു​ക​ള്‍ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ഫീ​സ് ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും.

ഡി​ഗ്രി അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്ന് കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് : 847618290, www.kicm akera la.ni c.in.