ഇ​ന്ദ്ര​ജാ​ല പു​ര​സ്കാ​രം മാ​നൂ​ര്‍ രാ​ജേ​ഷി​ന് സ​മ്മാ​നി​ച്ചു
Sunday, May 22, 2022 11:30 PM IST
വെ​ള്ള​റ​ട: കൊ​ല്ലം മ​ജി​ഷ്യ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ മി​ക​ച്ച മാ​ന്ത്രി​ക​ന് ന​ല്‍​കു​ന്ന ഇ​ന്ദ്ര​ജാ​ല പു​ര​സ്കാ​രം മാ​നൂ​ര്‍ രാ​ജേ​ഷി​ന് സ​മ്മാ​നി​ച്ചു.കൊ​ല്ലം റോ​ട്ട​റി ക്ല​ബി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ൽ സി​നി​മ​താ​രം കെ​പി എ​സി ലീ​ലാ കൃ​ഷ്ണ​ന്‍ അ​വാ​ർ​ഡ് കൈ​മാ​റി. കെ​എം​എ പ്ര​സി​ഡ​ന്‍റ് അ​ജ​യ് വി. ​കൈ​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​നി​ക സേ​വ​ന​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച് പ്ര​ഫ​ഷ​ണ​ല്‍ രം​ഗ​ത്ത് സ​ജീ​വ​മാ​യി മാ​ജി​ക് ലോ​ക​ത്ത് ന​ല്‍​കി​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ആ​ദ​ര​വ് ന​ല്‍​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം വി​സ്മ​യ വി​ഷ​ന്‍ എ​ന്ന സ​മി​തി​യി​ലൂ​ടെ ഇ​ല്ല്യൂ​ഷ​ന്‍ വി​സ്മ​യ എ​ന്ന മെ​ഗാ മാ​ജി​ക് ഷോ ​ന​ട​ത്തി വ​രു​ക​യാ​ണ് മാ​നൂ​ര്‍ രാ​ജേ​ഷ്.