കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ എ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ
Monday, May 23, 2022 11:29 PM IST
നെ​ടു​മ​ങ്ങാ​ട് : ജോ​ലി​ക്കി​ടെ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ എ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. വെ​ള്ള​നാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ എ​സ്.​അ​നൂ​പി​നെ ആ​ക്ര​മി​ച്ച വെ​ള്ള​നാ​ട് മു​ൻ​പ​ഞ്ചാ​യ​ത്തം​ഗം പ​മ്മ​ത്തും​മൂ​ല​യി​ൽ മ​ണി​ക്കു​ട്ട​ൻ (52) നെ ​ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 3.20 ന് ​നെ​ടു​മ​ങ്ങാ​ട്ടു നി​ന്ന് വെ​ള്ള​നാ​ട്ടേ​യ്ക്ക് പോ​യ ബ​സി​ൽ ക​യ​റി​യ മ​ണി​ക്കു​ട്ട​ൻ ടി​ക്ക​റ്റെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നെ​ട്ടി​റ​ച്ചി​റ​യി​ൽ ഇ​റ​ക്കി. തു​ട​ർ​ന്ന് ബ​സ് വെ​ള്ള​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ എ​ത്തി​യ​പ്പോ​ൾ മ​ണി​ക്കു​ട്ട​ൻ​ക​ല്ലു​മാ​യെ​ത്തി ക​ണ്ട​ക്ട​റു​ടെ നേ​രെ എ​റി​യു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കൈ​യ്ക്കു മു​റി​വേ​റ്റ ക​ണ്ട​ക്ട​ർ വെ​ള്ള​നാ​ട്ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.