ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Thursday, May 26, 2022 12:02 AM IST
നെ​ടു​മ​ങ്ങാ​ട്: ക​ഞ്ചാ​വ് ക​ട​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. 1.234 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി വ​ന്ന ഉ​ഴ​മ​ല​യ്ക്ക​ൽ കു​ള​പ്പ​ട ആ​ശാ​രി​ക്കോ​ണം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ സു​ബീ​ഷി​നെ (23) ആ​ര്യ​നാ​ട് കു​ള​പ്പ​ട സ്ഥി​തി​ചെ​യ്യു​ന്ന കൃ​ഷി ഭ​വ​നു മു​ൻ​വ​ശം വ​ച്ച് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യ്ക്ക​ടി​ച്ചു ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.
പ​ത്തി​ല​ധി​കം ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ അ​റ​സ്റ്റു​ചെ​യ്ത സ​മ​യ​ത്താ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് മാ​ര​ക​മാ​യി മു​റി​വേ​ൽ​പ്പി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ള​രെ ശ്ര​മ​പ്പെ​ട്ടാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യ ബി.​ആ​ർ. സു​രൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രേ കാ​പ്പ ചു​മ​ത്താ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.