കോ​ട്ടൂ​രി​ലേ​ക്ക് കൂ​ടു​ത​ൽ ബ​സ് സ​ർ​വീ​സു​ക​ൾ
Thursday, May 26, 2022 12:02 AM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ൽ നി​ന്നും ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​യ കോ​ട്ടൂ​ർ, കാ​പ്പു​കാ​ട്, വ്ളാ​വെ​ട്ടി, ക​ള്ളി​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ബ​സ് സ​ർ​വീ​സു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കാ​ട്ടാ​ക്ക​ട- ത​ച്ച​ൻ​കോ​ട് രാ​വി​ലെ. 5.15ന്, ​കാ​പ്പു​കാ​ട്- ത​ച്ച​ൻ​കോ​ട്- കാ​ട്ടാ​ക്ക​ട രാ​വി​ലെ ആ​റി​ന്, കാ​ട്ടാ​ക്ക​ട- ഓ​പ്പ​ൺ ജ​യി​ൽ- കോ​ട്ടൂ​ർ രാ​വി​ലെ ഏ​ഴി​ന്, രാ​വി​ലെ എ​ട്ടി​ന് കോ​ട്ടൂ​ർ- ക​ള്ളി​യ​ൽ- കാ​ട്ടാ​ക്ക​ട, വൈ​കു​ന്നേ​രം 4.35 കാ​ട്ടാ​ക്ക​ട- ത​ച്ച​ൻ​കോ​ട്- കാ​പ്പു​കാ​ട്,
കാ​പ്പു​കാ​ട്- ത​ച്ച​ൻ​കോ​ട്- കാ​ട്ടാ​ക്ക​ട വൈ​കു​ന്നേ​രം 5.25ന്, ​വൈ​കു​ന്നേ​രം 6.40ന് ​കാ​ട്ടാ​ക്ക​ട- ത​ച്ച​ൻ​കോ​ട്- വ്ളാ​വെ​ട്ടി, വൈ​കു​ന്നേ​രം 7.30 ന് ​വ്ളാ​വെ​ട്ടി- കാ​ട്ടാ​ക്ക​ട- വി​ഴി​ഞ്ഞം എ​ന്നി സ​ർ​വീ​സു​ക​ളാ​ണ് വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​ത്.