സി​പി​ഐ കോ​വ​ളം മ​ണ്ഡ​ലം സ​മ്മേ​ള​നം
Friday, May 27, 2022 12:11 AM IST
കോ​വ​ളം: സി​പി​ഐ കോ​വ​ളം മ​ണ്ഡ​ലം സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി ക​ല്ലു​വെ​ട്ടാ​ൻ കു​ഴി അ​ർ​ച്ച​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന് പ​താ​ക, ബാ​ന​ർ കൊ​ടി​മ​ര ജാ​ഥ​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. പ​താ​ക ജാ​ഥ ഉ​ച്ച​ക്ക​ട സ​ദാ​ന​ന്ദ​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ​നി​ന്നും കൊ​ടി​മ​ര ജാ​ഥ പെ​രി​ങ്ങ​മ്മ​ല സു​ദ​ർ​ശ​ന​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും ബാ​ന​ർ ജാ​ഥ പൂ​വാ​ർ പി.​എം. ഹ​നീ​ഫ​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് മൂ​ന്നു ജാ​ഥ​ക​ളും വെ​ങ്ങാ​നൂ​ർ മ​ഹാ​ത്മാ അ​യ്യ​ൻ​കാ​ളി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ സം​ഗ​മി​ക്കും. അ​വി​ടെ നി​ന്ന് ഒ​റ്റ ജാ​ഥ​യാ​യി അ​ർ​ച്ച​ന ഓ ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സം​ഗ​മം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. 28, 29 തീ​യ​തി​ക​ളി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം . 28ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി.​ദി​വാ​ക​ര​ൻ, ജി​ല്ലാ അ​സി​സ്റ്റ​ൻ​ഡ് സെ​ക്ര​ട്ട​റി പ​ള്ളി​ച്ച​ൽ വി​ജ​യ​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​എ​സ്.​അ​രു​ൺ ,ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഇ​ന്ദി​രാ ര​വീ​ന്ദ്ര​ൻ തുടങ്ങിയവ​ർ പ്ര​സം​ഗി​ക്കും.