ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വം: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ഖാ​മു​ഖം 31ന്
Friday, May 27, 2022 12:13 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യി 31ന് ​മു​ഖാ​മു​ഖം ന​ട​ത്തും. രാ​ജ്യ​ത്തെ എ​ല്ലാ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ പ​രി​പാ​ടി ന​ട​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

13 കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളി​ലെ 20 വീ​തം ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് മു​ഖാ​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ക. സം​സ്ഥാ​ന മ​ന്ത്രി​മാ​ര്‍, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, വി​ശി​ഷ്ട വ്യ​ക്തി​ക​ള്‍, സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും. ഷിം​ല​യി​ല്‍ നി​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​രി​പാ​ടി​യെ സം​ബോ​ധ​ന ചെ​യ്യു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹം നേ​രി​ല്‍ സം​വ​ദി​ക്കും.

ജി​ല്ല​യി​ലെ പ​രി​പാ​ടി ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​റി​ന്‍റെ​യും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ​യു​ടെ​യും അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ല​യി​ല്‍ ഗ്രാ​മ വി​ക​സ​ന വ​കു​പ്പി​നാ​ണ് പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പ് ഇ​തി​ന്‍റെ ഏ​കോ​പ​നം നി​ര്‍​വ​ഹി​ക്കും.