മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് ലോ​ബി​ പി​ടി​മു​റു​ക്കു​ന്നതായി പരാതി
Friday, May 27, 2022 12:16 AM IST
കാ​ട്ടാ​ക്ക​ട : മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും ക​ഞ്ചാ​വ് ലോ​ബി​ക​ൾ പി​ടി​മു​റു​ക്കു​ന്നു. ക​ഞ്ചാ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ‌ പ്ര​ദേ​ശ​ത്ത് എ​ത്തു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും വ​ല​യി​ലാ​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ക​ഞ്ചാ​വ് ലോ​ബി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ വ്യ​ാപ​ക ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ നാ​ട്ടു​കാ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ലെ അ​രു​വി​ക്ക​ര, മ​ഞ്ഞ​റ​മൂ​ല, തൂ​ങ്ങാം​പാ​റ, ക​രി​ങ്ങ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ചെ​റു​കി​ട ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് മാ​റ​ന​ല്ലൂ​ർ കൂ​വ​ള​ശേ​രി​ക്ക് സ​മീ​പം പ്ല​സ്ടു വി​ദ്യാ​ർ​ഥി ക​ഞ്ചാ​വ് ല​ഹ​രി​യി​ലാ​യ​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​നെ മ​ർ​ദി​ക്കു​ക​യും വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ൾ ത​ല്ലി​പ്പൊ​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ മൂ​ന്ന് കി​ലോ​ ക​ഞ്ചാ​വു​മാ​യി അടുത്തിടെ മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യത് വലിയ വാർത്തയായിരുന്നു മാ​റ​ന​ല്ലൂ​ർ പു​ന്നാ​വൂ​ർ റോ​ഡി​ൽ ക​നാ​ലി​നു സ​മീ​പ​ത്ത് അ​ടു​ത്തി​ടെ നി​ർ​മി​ച്ച പു​തി​യ റോ​ഡി​ൽ വ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
അ​ടു​ത്തി​ടെ ക​ണ്ട​ല മൈ​താ​ന​ത്തി​നു സ​മീ​പം ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ യു​വാ​ക്ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്നു​വെ​ന്നു വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ മാ​റ​ന​ല്ലൂ​ർ പോ​ലീ​സി​നു നേ​രെ അ​ൻ​പ​തോ​ളം വ​രു​ന്ന യു​വാ​ക്ക​ൾ ആ​ക്ര​മണം അ​ഴി​ച്ചു​വി​ട്ടി​രു​ന്നു. പോ​ലീ​സ് ജീ​പ്പ് ത​ക​ർ​ത്ത ശേ​ഷം ഓ​ടി​മ​റ​ഞ്ഞ സം​ഘ​ങ്ങ​ളെ ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്കു ശേഷമാണ് പോ​ലീ​സ് പി​ടി​കൂ​ടി​യത്.

ക​ഞ്ചാ​വ് വി​ൽ​പ​ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ മാ​റ​ന​ല്ലൂ​ർ എ​സ്ഐയു​ടെ വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​തി​രു​ന്ന കാ​ർ ത​ല്ലി​പ്പൊ​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
പോ​ലീ​സ് ,എ​ക്സൈ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​യി​രു​ന്ന പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​പ്പോ​ൾ പ​രി​ശോ​ധ​ന കു​റ​ഞ്ഞ​താ​ണ് സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. സ്കൂ​ൾ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി​യു​ള്ള​പ്പോ​ൾ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു.