വി​ഗ്ര​ഹ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ദാ​രു​പ​രി​ഗ്ര​ഹം ന​ട​ത്തി
Wednesday, June 22, 2022 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ വി​ഷ്വ​ക്സേ​ന വി​ഗ്ര​ഹ​ത്തി​ന്‍റെ കേ​ടു​പാ​ട് തീ​ർ​ക്കാ​നാ​യി ക​രി​ങ്ങാ​ലി​ത​ടി​യു​മാ​യെ​ത്തി​യ ദാ​രു​പ​രി​ഗ്ര​ഹ യാ​ത്ര​യ്ക്ക് ക്ഷേ​ത്ര​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ത​മി​ഴ്നാ​ട്ടി​ലെ ശി​വ​ഗം​ഗ ജി​ല്ല​യി​ലെ തൃ​ക്കോ​ഷ്ടി​യൂ​ർ ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് ക​രി​ങ്ങാ​ലി ത​ടി​യെ​ത്തി​ച്ച​ത്.​ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ലെ​ത്തി​യ യാ​ത്ര​യെ ക്ഷേ​ത്രം അ​ധി​കാ​രി​ക​ളും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.​ക്ഷേ​ത്ര ശ്രീ​കോ​വി​ലി​നു​ള്ളി​ൽ ശ​യ​നം ചെ​യ്യു​ന്ന മു​ഖ്യ​ദേ​വ വി​ഗ്ര​ഹ​ത്തി​ന്‍റെ പാ​ദ​ഭാ​ഗ​ത്താ​ണ് വി​ഷ്വ​ക്സേ​ന വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ച്ചി​ട്ടു​ള്ള​ത്. ക​ടു​ശ​ർ​ക്ക​ര യോ​ഗ​ത്തി​ലാ​ണ് വി​ഗ്ര​ഹം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.
തീ​പ്പി​ടി​ത്ത​ത്തി​നു​ശേ​ഷം നാ​ശാ​വ​സ്ഥ​യി​ൽ കി​ട​ന്ന ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി​ക്ഷേ​ത്രം 300 വ​ർ​ഷം മു​ന്പാ​ണ് പു​ന​ർ നി​ർ​മി​ച്ച​ത്. പ്ര​ധാ​ന വി​ഗ്ര​ഹ​ങ്ങ​ളി​ലെ കേ​ടു​പാ​ടു​ക​ൾ ര​ണ്ടു​വ​ർ​ഷം മു​ന്പ് തീ​ർ​ത്തി​രു​ന്നു. വി​ഷ്വ​ക്സേ​ന വി​ഗ്ര​ഹ​ത്തി​ന്‍റെ കേ​ട്പാ​ടു​ക​ൾ തീ​ർ​ത്തി​രു​ന്നി​ല്ല.