വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Thursday, June 23, 2022 12:03 AM IST
നേ​മം : ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പാ​മാം​കോ​ട് സി​ന്ധു​ഭ​വ​നി​ല്‍ ജോ​ണി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​ന്‍ ജി​ബി​ന്‍ (27) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ് ദി​വ​സം രാ​ത്രി പാ​പ്പ​നം​കോ​ട് - മ​ല​യി​ന്‍​കീ​ഴ് റോ​ഡി​ല്‍ പ്ലാ​ങ്കാ​ല​മു​ക്കി​ല്‍ ജി​ബി​ന്‍ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് വി​ള​വൂ​ര്‍​ക്ക​ല്‍ പെ​രു​കാ​വ് സ്വ​ദേ​ശി ഗ്ലാ​ഡി​സ്റ്റ​ണും ഭാ​ര്യ​യും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഗ്ലാ​ഡി​സ്റ്റ​ണ്‍ മ​രി​ക്കു​ക​യും ഭാ​ര്യ ബീ​ന റാ​ണി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.