ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ച​വ​റു​കൂ​ന​യാ​യെ​ന്നു പ​രാ​തി
Friday, June 24, 2022 1:49 AM IST
പേ​രൂ​ർ​ക്ക​ട: ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കാ​താ​യ​തോ​ടെ വ​ട്ടി​യൂ​ർ​ക്കാ​വ് പി​ടി​പി ന​ഗ​റി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ച​പ്പു​ച​വ​റു​ക​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി. സ​മീ​പ​ത്തു നി​ൽ​ക്കു​ന്ന ത​ണ​ൽ​മ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ഴു​ത്ത ഇ​ല​ക​ൾ നി​റ​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

മു​മ്പ് ഇ​ട​യ്ക്കി​ടെ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ ഇ​വി​ടം വൃ​ത്തി​യാ​ക്കി​യി​രു​ന്നു. വ​ലി​യ കാ​ത്തി​രി​പ്പു​കേ​ന്ദ്രം ആ​യി​ട്ടു​കൂ​ടി ര​ണ്ട് ഇ​രി​പ്പി​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ലം ആ​കു​ന്ന​തോ​ടു​കൂ​ടി ച​പ്പു​ച​വ​റു​ക​ൾ കൂ​ടി​ക്കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് ചെ​ളി​കെ​ട്ടു​ന്ന അ​വ​സ്ഥ​യു​ണ്ട്.
തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നു നി​ര​വ​ധി പൊ​തു ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ആ​ണി​ത്. കാ​ത്തി​രി​പ്പ് കേ​ന്ദ്രം ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.