ന​വീ​ക​രി​ച്ച പൊ​ഴി​യ​ല്ലൂ​ര്‍ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, June 24, 2022 1:52 AM IST
വെ​ള്ള​റ​ട : കു​റ്റി​യാ​യ​ണി​ക്കാ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നും പൊ​ഴി​യ​ല്ലൂ​ര്‍ ശ്രീ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം സി.കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും 10 ല​ക്ഷം രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​ടെ ഫ​ണ്ടി​ല്‍ നി​ന്നും 15 ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ച്ചാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ വി.​എ​സ്. ബി​നു, പെ​രും​ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ല്‍​കൃ​ഷ്ണ, ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​ഗി​രി​ജ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​മി , പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജീ​വ​ല്‍​കു​മാ​ര്‍, ഐ.​ആ​ര്‍. സു​നി​ത. സി. ​സി​ന്ധു, എ​ല്‍. ഉ​ഷാ​കു​മാ​രി, ആ​ര്‍. സോ​മ​ന്‍ നാ​യ​ര്‍, കെ.​കെ. സ​ജ​യ​കു​മാ​ര്‍, വി. ​ഹ​രീ​ന്ദ്ര പ്ര​സാ​ദ്, വി.​വി. വീ​രേ​ന്ദ്ര പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.