കൈ​റ്റ് സ്കൂ​ള്‍ വി​ക്കി പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു
Friday, June 24, 2022 11:50 PM IST
തി​രു​വ​ന​ന്ത​പു​രം : പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ സ്കൂ​ളു​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലാ​യ സ്കൂ​ള്‍ വി​ക്കി​യി​ല്‍ മി​ക​ച്ച താ​ളു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ത​ല​ത്തി​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ല്‍ എ​ച്ച്എ​സ്എ​സ് വെ​ങ്ങാ​നൂ​ര്‍ സ്കൂ​ളി​നാ​ണ് ഒ​ന്നാം സ​മ്മാ​നം.
ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്അ​വ​ന​വ​ന്‍​ചേ​രി, ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് വീ​ര​ണ​കാ​വ് എ​ന്നീ സ്കൂ​ളു​ക​ള്‍​ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍.
കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍​ഡ് ടെ​ക്നോ​ള​ജി ഫോ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ (കൈ​റ്റ്) ത​യാ​റാ​ക്കി​യ​സ്കൂ​ള്‍ വി​ക്കി​യി​ല്‍ 15,000 സ്കൂ​ളു​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ സ്കൂ​ളു​ക​ള്‍​ക്ക് 25,000, 15,000, 10,000 രൂ​പ വീ​തം കാ​ഷ് അ​വാ​ര്‍​ഡും ട്രോ​ഫി​യും പ്ര​ശം​സ​പ​ത്ര​വും ല​ഭി​ക്കും. ശ്ര​ദ്ധേ​യ​മാ​യ താ​ളു​ക​ള്‍ ഒ​രു​ക്കി​യ ജി​ല്ല​യി​ലെ മ​റ്റ് വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കും കൈ​റ്റ് പ്ര​ശം​സാ​പ​ത്രം ന​ല്‍​കും.
​ജൂ​ലൈ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ക്കും.