ആ​ര്യ​ശാ​ല മു​ക​ളി​ല്‍​വി​ള കോ​ള​നി ന​വീ​ക​ര​ണം; യോ​ഗം ചേ​ര്‍​ന്നു
Friday, June 24, 2022 11:50 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലെ പു​ത്ത​ന​മ്പ​ലം വാ​ർ​ഡി​ലെ ആ​ര്യ​ശാ​ല​മു​ക​ളി​ൽ​വി​ള കോ​ള​നി അം​ബേ​ദ്ക​ർ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ചേ​ര്‍​ന്നു. ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍​ക്ക് ഒ​രു കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ൻ​മാ​രാ​യ കെ.​കെ. ഷി​ബു, എ​ന്‍.​കെ. അ​നി​ത​കു​മാ​രി, ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍, കൗ​ണ്‍​സി​ല​ര്‍ എ​സ്. പ്ര​സ​ന്ന​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ളും കോ​ള​നി നി​വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും നി​ർ​മി​തി കേ​ന്ദ്രം ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങി​യ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​ക​മ്മ​റ്റി​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണം ഉ​റ​പ്പ് വ​രു​ത്തു​ന്ന​ത്. കോ​ള​നി​ക​ളു​ടെ ന​വീ​ക​ര​ണ ചു​മ​ത​ല അ​ത​ത് ജി​ല്ലാ നി​ര്‍​മി​തി കേ​ന്ദ്ര​ങ്ങ​ള്‍​ക്കാ​ണ്.