ഡി​ജി​റ്റ​ല്‍ ജേ​ര്‍​ണ​ലി​സം ഡി​പ്ലോ​മ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, June 24, 2022 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി​യു​ടെ ന്യൂ​മീ​ഡി​യ ആ​ൻ​ഡ് ഡി​ജി​റ്റ​ല്‍ ജേ​ര്‍​ണ​ലി​സം ഡി​പ്ളോ​മ കോ​ഴ്സി​ന്‍റെ ഈ​വ​നിം​ഗ് ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​റ് മാ​സ​മാ​ണ് കാ​ലാ​വ​ധി. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ എ​ട്ട് വ​രെ​യാ​ണ് ക്ലാ​സ്.
ഹൈ​ബ്രി​ഡ് മോ​ഡി​ലാ​യി​രി​ക്കും ക്ലാ​സ് ന​ട​ത്തു​ക. ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി ഇ​ല്ല. മോ​ജോ, വെ​ബ് ജേ​ര്‍​ണ​ലി​സം, ഓ​ണ്‍​ലൈ​ന്‍ റൈ​റ്റിം​ഗ് ടെ​ക്നി​ക്ക്സ്, ഫോ​ട്ടോ ജേ​ര്‍​ണ​ലി​സം, വീ​ഡി​യോ പ്രാ​ക്ടീ​സ് തു​ട​ങ്ങി​യ​വ​യി​ല്‍ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ല്‍​കും. സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​മു​ള്ള കോ​ഴ്സി​ന് 35,000/ രൂ​പ​യാ​ണ് ഫീ​സ്. അ​പേ​ക്ഷ ഫോം ​വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.
പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം 30 ന് ​മു​ന്പ് ല​ഭി​ക്ക​ത്ത​ക്ക വി​ധ​ത്തി​ല്‍ ത​പാ​ലാ​യോ ഇ-​മെ​യി​ലാ​യോ അ​യ​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
വി​ലാ​സം: സെ​ക്ര​ട്ട​റി, കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി, കാ​ക്ക​നാ​ട്, കൊ​ച്ചി 30. ഇ​മെ​യി​ല്‍: [email protected] കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 0484 2422275, 2422068,0471 2726275. വെ​ബ്സൈ​റ്റ് www.keralamediaacademy.org.