പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Friday, June 24, 2022 11:54 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള ആ​വി​ഷ്ക്ക​രി​ച്ച ടി​ങ്ക​റിം​ഗ് ലാ​ബി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.​നെ​യ്യാ​റ്റി​ൻ​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ശാ​സ്ത്ര അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി. ​കെ. രാ​ജ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​നെ​യ്യാ​റ്റി​ൻ​ക​ര ബി​പി​സി എം. ​അ​യ്യ​പ്പ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​സ്എ​സ്കെ സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.​കെ.​സു​രേ​ഷ് കു​മാ​ർ പ​ദ്ധ​തി​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ റെ​നി, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഷി​ബു പ്രേം​ലാ​ൽ, ബാ​ല​രാ​മ​പു​രം ബി​പി​സി അ​നീ​ഷ്, കാ​ട്ടാ​ക്ക​ട ബി​പി​സി ശ്രീ​കു​മാ​ർ, ട്രെ​യി​ന​ർ ആ​ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​യ​ന​വാ​രാ​ഘോ​ഷം
സ​മാ​പി​ച്ചു

മു​രു​ക്കും​പു​ഴ : വെ​യി​ലൂ​ർ ഗ​വ.​ഹൈ​സ്കൂ​ളി​ലെ വാ​യ​ന വാ​രാ​ഘോ​ഷം പി.​എ​ൻ. പ​ണി​ക്ക​രു​ടെ മ​ക​ൻ എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം ല​തി​കാ മ​ണി​രാ​ജ് വാ​യ​ന ദി​ന സ​ന്ദേ​ശം ന​ൽ​കി. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സ​ജീ​ന ഷാ​ഫി, വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി ക​ൺ​വീ​ന​ർ ജെ.​എം.​റ​ഹിം, അ​ധ്യാ​പ​ക​രാ​യ റ​ജി​ലാ ബീ​ഗം, വൃ​ന്ദ സി.​വി , പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് വെ​യി​ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.