യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Friday, June 24, 2022 11:54 PM IST
കാ​ട്ടാ​ക്ക​ട : രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ര​ക​ട​ന​മാ​യി വാ​ഴ​ക​ന്നു​മാ​യി വ​ന്ന പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി.സം​ഘ​ർ​ഷ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷി​ന് പ​രി​ക്കേ​റ്റു.​തു​ട​ർ​ന്ന് പോ​ലീ​സ്‌ സ്റ്റേ​ഷ​നു​മു​ന്നി​ലെ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ

തി​രു​വ​ന​ന്ത​പു​രം: സെ​ന്‍റ​ര്‍ ഫോ​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫ് ഇ​മേ​ജിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (സി​ഡി​റ്റ്) ഒ​പ്റ്റി​ക്ക​ല്‍ ഇ​മേ​ജ് പ്രോ​സ​സിം​ഗ് ആ​ന്‍​ഡ് സെ​ക്യൂ​രി​റ്റി പ്രോ​ഡ​ക്ട്സ് ഡി​വി​ഷ​നി​ലേ​ക്ക് ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ഷ്വ​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​ന് വാ​ക് ഇ​ന്‍ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. 28 ന് ​രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ത്താം ക്ലാ​സും ഏ​തെ​ങ്കി​ലും ഐ​ടി​ഐ ട്രേ​ഡി​ല്‍ ല​ഭി​ച്ച നാ​ഷ​ണ​ല്‍ ട്രേ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​ണ് യോ​ഗ്യ​ത. പ്ര​തി​ദി​ന വേ​ത​നം 650 രൂ​പ. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​യോ​ഡാ​റ്റ, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം രാ​വി​ലെ 10 ന് ​മു​ന്‍​പ് തി​രു​വ​ല്ലം സി​ഡി​റ്റ് മെ​യി​ന്‍ കാ​മ്പ​സി​ല്‍ ഹാ​ജ​രാ​ക​ണ​ം.