ജ​ല ന​ട​ത്ത​വും ജ​ല​സ​ഭ​യും ചേ​ർ​ന്നു
Sunday, June 26, 2022 11:45 PM IST
വി​തു​ര : തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ വി​തു​ര പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ല ന​ട​ത്ത​വും ജ​ല​സ​ഭ​യും ചേ​ർ​ന്നു. തേ​വി​യോ​ടി​ന് സ​മീ​പ​മു​ള്ള ക​ളീ​ക്ക​ൽ തോ​ടി​നു അ​രി​കി​ൽ നി​ന്നും ആ​രം​ഭി​ച്ച ജ​ല​ന​ട​ത്തം ക​ലു​ങ്ക് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.
ഇ​തു​വ​ഴി ഒ​ഴു​കു​ന്ന തോ​ടു​ക​ളി​ൽ നി​ന്നും സാ​മ്പി​ൾ ശേ​ഖ​രി​ച്ചു ജ​ല പ​രി​ശോ​ധ​ന​യും ന​ട​ത്തി.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​എ​സ്.​ബാ​ബു​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ന​വ​കേ​ര​ളം മി​ഷ​ൻ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​എ​ൻ. സീ​മ നി​ർ​വ​ഹി​ച്ചു.ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി മി​നി​സ്ട്രി ഓ​ഫ് ഫി​നാ​ൻ​സ് പ്രാ​ൺ​കൂ​ർ ഗു​പ്ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ ജി. ​ആ​ന​ന്ദ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ മേ​മ​ല വി​ജ​യ​ൻ, ബി. ​എ​സ്.​സ​ന്ധ്യ, നീ​തു രാ​ജീ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ല​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ജ​ല​ന​ട​ത്ത​ത്തി​ൽ ഹ​രി​ത ക​ർ​മ്മ സേ​ന അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടിജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.