ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഉ​ല്ലാ​സ​യാ​ത്ര
Sunday, June 26, 2022 11:48 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.​കു​മ​ര​ക​ത്തേ​ക്കു​ള്ള ഹൗ​സ് ബോ​ട്ടിം​ഗ് യാ​ത്രാ സം​ഘ​മാ​ണ് ല​ഹ​രി വി​രു​ദ്ധ കൂ​ട്ടാ​യ്മ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ഉ​ല്ലാ​സ യാ​ത്രാ വ​ണ്ടി​ക്ക് മു​ന്നി​ൽ സം​ഘാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്തു. കെ.​എ​സ്ആ​ർ​ടി​സി ബോ​ണ്ട് സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ശീ​ല​ൻ മ​ണ​വാ​രി അം​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ബ​ജ​റ്റ് ടൂ​റി​സം സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​കെ.​ര​ഞ്ജി​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ക്ടി​വി​സ്റ്റ് രാ​ധാ​കൃ​ഷ്ണ​ൻ കു​വ​ള​ശ്ശേ​രി ല​ഹ​രി വി​മു​ക്ത സ​ന്ദേ​ശം ന​ൽ​കി. കെ​എ​സ് നാ​യ​ർ, സു​രേ​ഷ് ത​മ്പി, ശ്രീ​ക​ല, ജ​ലാ​ധ​ര​ൻ നാ​യ​ർ, വൈ. ​യേ​ശു​ദാ​സ്, രാ​ജ​ൻ, ഗീ​ത, സു​നി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യാ​ത്രാ​മ​ധ്യേ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​മാ​രി അ​നീ​ഷ , ഫെ​ബി, രാ​ഹു​ൽ, സി​ദ്ധാ​ർ​ത്ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് ഫ്ലാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ച്ചു.