കൈ​വ​ൻ​കാ​ല വി​ശു​ദ്ധ പ​ത്രോ​സ് ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Monday, June 27, 2022 10:55 PM IST
നി​ല​മാ​മൂ​ട്: കൈ​വ​ൻ​കാ​ല വി​ശു​ദ്ധ പ​ത്രോ​സ് ദേ​വാ​ല​യ തി​രു​നാ​ളി​നും ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​ന​ത്തി​നും ഇ​ട​വ​ക വി​കാ​രി ഫാ. ​സി.​എ​സ്.​ജെ.​വ​ർ​ഗീ​സ് ഹൃ​ദ​യ​ദാ​സ​ൻ കൊ​ടി​യേ​റ്റി.നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജി. ​ക്രി​സ്തു​ദാ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ഡെ​ന്നീ​സ്കു​മാ​ർ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി.ഇ​ന്നു മു​ത​ൽ ശ​നി വ​രെ വൈ​കു​ന്നേ​രം 4.30ന് ​സ​ങ്കീ​ർ​ത്ത​നാ​ലാ​പ​നം, ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, ആ​റി​ന് ദി​വ്യ​ബ​ലി തു​ട​ർ​ന്ന് ഫാ. ​ഷൈ​ജ ഡി. ​നെ​റ്റോ​യു​ടെ ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം. ഫാ. ​ജോ​ണി ജാ​ക്സ​ൺ, ഫാ. ​ജോ​മി ജോ​സ​ഫ്, ഫാ.​നി​ജു അ​ജി​ത്ത്, ഫാ. ​പ്ര​മോ​ദ് സേ​വ്യ, ഫാ. ​ജോ​ബി മു​ട്ട​ത്തി​ൽ, ഫാ. ​ജോ​ണി വ​ട​ക്ക​ൻ, ഫാ.​ബി.​ടി. അ​ഖി​ൽ, ഫാ. ​പ്ര​മീ​ത് ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ തിരു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
25ന് ​ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് മി​ഷ​ൻ​വീ​ട് ജം​ഗ്ഷ​ൻ വ​രെ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം.26​ന് വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​യി സാ​ബു​ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ൺ​പോ​ൾ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യി​റ​ക്കും സ്നേ​ഹ​വി​രു​ന്നും.