അ​ഗ്നി​പ​ഥ്: കോൺഗ്രസ് സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Monday, June 27, 2022 10:56 PM IST
വി​ഴി​ഞ്ഞം: അ​ഗ്നി​പ​ഥ് പ​ദ്ധ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പ​ട്ട് കോ​ൺ​ഗ്ര​സ് വി​ഴി​ഞ്ഞ​ത്ത് സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഴി​ഞ്ഞം ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച സ​ത്യ​ഗ്ര​ഹ​സ​മ​രം എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ , ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ആ​സ്റ്റി​ൻ ഗോ​മ​സ്, പി.​കെ. സാം​ദേ​വ്, കെ.​വി. അ​ഭി​ലാ​ഷ്, വി​ൻ​സെ​ന്‍റ് ഡി​പോ​ൾ, വി​നോ​ദ് കോ​ട്ടു​കാ​ൽ,ഷി​നു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

പേ​രൂ​ർ​ക്ക​ട: ന​ന്മ​ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​വ​രെ ആ​ദ​രി​ക്കു​ക​യും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. തെ​ക്കേ​വീ​ട് ശ്രീ​മ​ഹാ​ദേ​വ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് മ​ണ്ണ​ന്ത​ല സി​ഐ ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ത്യ​സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബൈ​ജു, ട്ര​ഷ​റ​ർ സ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.