ഹി​ന്ദി അ​ധ്യാ​പ​ക കോ​ഴ്സി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം
Wednesday, June 29, 2022 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​പ്ലോ​മ ഇ​ന്‍ എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍ അ​ധ്യാ​പ​ക കോ​ഴ്സി​ന്‍റെ 2022-24 ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച​താ​യി അ​ടൂ​ര്‍ ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ര​കേ​ന്ദ്രം പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു. ര​ണ്ടാം ഭാ​ഷ​യാ​യി ഹി​ന്ദി പ​ഠി​ച്ച് പ്ല​സ് ടു​വി​ന് അ​മ്പ​ത് ശ​ത​മാ​നം മാ​ര്‍​ക്കു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഹി​ന്ദി ബി​എ, എം​എ എ​ന്നി​വ​യും പ​രി​ഗ​ണി​ക്കും. പ്രാ​യ​പ​രി​ധി 17നും 35​നും ഇ​ട​യി​ല്‍. ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് അ​ഞ്ചു വ​ര്‍​ഷ​വും മ​റ്റു പി​ന്നാ​ക്ക​ക്കാ​ര്‍​ക്ക് മൂ​ന്നു വ​ര്‍​ഷ​വും ഇ​ള​വ് അ​നു​വ​ദി​ക്കും. പ​ട്ടി​ക​ജാ​തി, മ​റ്റ് അ​ര്‍​ഹ​വി​ഭാ​ഗ​ത്തി​ന് ഫീ​സ് ഇ​ള​വ് ഉ​ണ്ടാ​യി​രി​ക്കും. പി​എ​സ് സി ​അം​ഗീ​കാ​ര​മു​ള്ള കോ​ഴ്സാ​ണി​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പ്രി​ന്‍​സി​പ്പ​ൽ, ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ര കേ​ന്ദ്രം, അ​ടൂ​ര്‍ പ​ത്ത​നം​തി​ട്ട. ഫോ​ണ്‍ 0473 4296496, 8547126028.