കരമനയാറ്റിലെ ദുരന്തം: നാ​ട്ടു​കാ​രു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണിച്ചതു മൂലം
Wednesday, June 29, 2022 11:44 PM IST
പേ​രൂ​ർ​ക്ക​ട: ക​ര​മ​ന​യാ​റ്റി​ൽ ഇ​ന്ന​ലെ ര​ണ്ട് യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത് നാ​ട്ടു​കാ​രു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ നി​ര​ന്ത​രം അ​വ​ഗ​ണി​ച്ച​തു മൂ​ലം. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ മൂ​ന്നാ​മൂ​ട് ആ​യി​ര​വ​ല്ലി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ര​മ​ന​യാ​ർ ഒ​ഴു​കു​ന്ന ക​ട​വി​ന​ടു​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ കു​ളി​ക്കാ​ൻ ഇ​റ​ങ്ങ​രു​തെ​ന്നും അ​പ​ക​ട സ്ഥ​ല​മാ​ണെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ വാ​ക്കു​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണ് പ​തി​വ്. സ്ഥി​ര​മാ​യി അ​പ​ക​ടം ഉ​ണ്ടാ​കാ​റു​ള്ള ക​ട​വി​ന​ടു​ത്ത് പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ എ​ത്തു​മ്പോ​ൾ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ അ​ക​റ്റു​മാ​യി​രു​ന്നു.
ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഈ ​ഭാ​ഗ​ത്ത് എ​ത്തു​ന്ന​വ​രാ​ണ് പൊ​തു​വെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ക​ട​വി​ന് ആ​ഴം കു​റ​വാ​യി​രു​ന്നി​ട്ട് കൂ​ടി യു​വാ​ക്ക​ൾ മ​ര​ണ​ത്തി​ലേ​ക്കു മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ രാ​ഹു​ലും ഡ​യ​സും മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​പ്പ​മാ​ണ് ഇ​വി​ടെ കു​ളി​ക്കാ​ൻ എ​ത്തി​യ​ത്.
ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ആ​റ്റി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജീ​വ​നു​ണ്ടെ​ന്നു ക​ണ്ട​തോ​ടെ ആം​ബു​ല​ൻ​സി​നു കാ​ത്തു​നി​ൽ​ക്കാ​തെ വ​ട്ടി​യൂ​ർ​ക്കാ​വ് സി​ഐ സു​രേ​ഷ് കു​മാ​ർ ജീ​പ്പി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ യു​വാ​ക്ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
മൂ​ന്നാം​മൂ​ട് ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങ​രു​തെ​ന്ന് നി​ര​ന്ത​രം ആ​ൾ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് കൊ​ടു​ക്കു​ന്നെ​ങ്കി​ലും അ​ത് അ​വ​ഗ​ണി​ക്കു​ന്ന​ത് ഇ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് നൊ​മ്പ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.