മ​രു​ന്നു​ക​ളു​ടെ ആ​ഭാ​വം രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു
Sunday, July 3, 2022 12:07 AM IST
ക​ല്ല​റ: ക​ല്ല​റ ത​റ​ട്ട ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ർ​ക്ക് മ​രു​ന്നു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. പാ​ര​സെ​റ്റ​മോ​ൾ ഒ​ഴി​ച്ച് മ​റ്റ് മ​രു​ന്നു​ക​ളെ​ല്ലാം പു​റ​ത്തും നി​ന്നും വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് രോ​ഗി​ക​ൾ പ​റ​യു​ന്നു.

സൗ​ജ​ന്യ ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ രാ​വി​ലെ എ​ട്ടു​മ​ണി മു​ത​ൽ മ​ണി​ക്കൂ​റു​ക​ൾ നി​ന്ന​ശേ​ഷം ഡോ​ക്ട​റെ ക​ണ്ടാ​ൽ മി​ക്ക​പ്പോ​ഴും അ​ഞ്ചും ആ​റും മ​രു​ന്നു​ക​ൾ​ക്ക് എ​ഴു​തി​യി​ട്ടു​ണ്ടാ​കും .എ​ന്നാ​ൽ ഡി​സ്പെ​ൻ​സ​റി​യി​ൽ എ​ത്തു​മ്പോ​ൾ പാ​ര​സെ​റ്റ​മോ​ൾ മാ​ത്ര​മാ​ണ് അ​വി​ടെ നി​ന്ന് ല​ഭി​ക്കു​ക .ആ​ന്‍റി​ബ​യോ​ട്ടി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു മ​രു​ന്നു​ക​ൾ പു​റ​ത്തു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നും വ​ൻ വി​ല കൊ​ടു​ത്തു വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ് .

ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് കൂ​ടാ​തെ പാ​ങ്ങോ​ട് പാ​ലോ​ട് ഭ​ര​ത​ന്നൂ​ർ മേ​ഖ​ല​ക​ളി​ൽ നി​ന്നും നി​ത്യേ​ന 500 ഓ​ളം രോ​ഗി​ക​ൾ ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഡോ​ക്ട​റെ ക​ണ്ട​ശേ​ഷം ഡി​സ്പെ​ൻ​സ​റി​ൽ എ​ത്തു​മ്പോ​ഴാ​ണ് ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നി​ല്ല എ​ന്ന കാ​ര്യം രോ​ഗി​ക​ൾ അ​റി​യു​ന്ന​ത്.​കെ​എം​സി​എ​ല്ലി​ൽ നി​ന്നാ​ണ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തു​ന്ന​തെ​ന്നു ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വൈ​കി​യ​താ​ണ് ഇ​പ്പോ​ഴു​ള്ള മ​രു​ന്ന് ക്ഷാ​മ​ത്തി​ന് കാ​ര​ണം എ​ന്നും, ക​ല്ല​റ ആ​ശു​പ​ത്രി​യി​ലെ മ​രു​ന്ന് ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും മൂ​ന്നു​ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര​മാ​യി ആ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ൾ എ​ത്തു​മെ​ന്നു ബ്ലോ​ക്ക് മെ​മ്പ​ർ എ​സ്.​എം. റാ​സി അ​റി​യി​ച്ചു.