വി. ​സേ​തു​നാ​ഥ് സ്മാ​ര​ക വാ​യ​ന​ശാ​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, July 3, 2022 12:07 AM IST
പൂ​വാ​ർ: കാ​യി​ക താ​ര​മാ​യ വി. ​സേ​തു​നാ​ഥ് സ്മാ​ര​ക വാ​യ​ന ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​പൂ​വാ​ർ ഗ​വ. ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പൂ​വാ​ർ പ​ഞ്ചാ​യ​ത്ത് എ​രി​ക്ക​ലു​വി​ള വാ​ർ​ഡ് മെ​മ്പ​ർ എ​സ്. സ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ലോ​റ​ൻ​സും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം സിഐ എ​സ്.​ബി. പ്ര​വീ​ണും നി​ർ​വ​ഹി​ക്കും.