വൈദ്യുതി ലൈൻ പൊട്ടി വീണു; സ്കൂട്ടർ യാത്രക്കാരി അത്ഭുതകരമായി രക്ഷപെട്ടു
Sunday, July 3, 2022 12:07 AM IST
വെ​ള്ള​റ​ട: മ​ഴ​യ​ത്തു പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ന്‍റെ അ​ടി​യി​ല്‍​പെ​ട്ട കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ പ​ന​ച്ച​മൂ​ട് പ​ഞ്ചാ​കു​ഴി റോ​ഡി​ലെ കൊ​ടി​ഞ്ഞി മൂ​ല​യി​ലാ​ണ് സം​ഭ​വം. രാ​വി​ലെ ശ​ക്ത​മാ​യ കാ​റ്റി​ല്‍ റോ​ഡു​വ​ക്കി​ല്‍ നി​ന്ന റ​ബ​ര്‍​മ​രം 11 കെ​വി ഇ​ല​ക്ട്രി​ക് ലൈ​നി​ല്‍ മ​റി​ഞ്ഞു വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ല​ക്ട്രി​ക് പോ​സ്റ്റ് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണു.

ഈ ​സ​മ​യം അ​തു​വ​ഴി സ്കൂ​ട്ടി​യി​ല്‍ ക​ട​ന്നു പോ​യ കെ​എ​സ്എ​ഫ്ഇ പ​ന​ച്ച​മൂ​ട് ബ്രാ​ഞ്ചി​ലെ ജീ​വ​ന​ക്കാ​രി മ​റി​ഞ്ഞു വീ​ണ പോ​സ്റ്റി​ലെ ലൈ​നി​ന​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. കീ​ഴാ​റൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ വെ​ള്ള​റ​ട കെ ​എ​സ് എ​ഫ് ഇ ​സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലെ ആ​തി​ര​യു​ടെ മു​ക​ളി​ലേ​ക്കാ​ണ് വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ​ത്. മ​രം വീ​ണ​തി​നെ തു​ട​ര്‍​ന്ന് വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തി​നാ​ലും പോ​സ്റ്റ് വാ​ഹ​ന​ത്തി​നു സ​മീ​പ​ത്തു നി​ന്ന് മാ​റി വീ​ണ​തി​നാ​ലും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി .

വൈ​ദ്യു​തി ക​മ്പി​ക​ളി​ല്‍ കു​ടു​ങ്ങി സ്കൂ​ട്ടി​യു​ള്‍​പ്പെ​ടെ മ​റി​ഞ്ഞു​വീ​ണു പ​രി​ക്കേ​റ്റ ആ​തി​ര​യെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ള​റ​ട വൈ​ദ്യു​ത സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ​ത്തി മ​ര​ച്ചി​ല്ല​ക​ള്‍ വെ​ട്ടി മാ​റ്റി​യ ശേഷം പു​തി​യ വൈ​ദ്യു​തി തൂ​ണ്‍ സ്ഥാ​പി​ച്ച് വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു.