സാ​ഹി​ത്യ രം​ഗ​ത്ത് പ​ഠ​ന​വും ഗ​വേ​ഷ​ണ​വും ഉ​ണ്ടാ​ക​ണം: പ്ര​ഭാ​വ​ർ​മ്മ
Saturday, August 6, 2022 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചും കൃ​തി​ക​ളെ​യും എ​ഴു​ത്തു​കാ​രെ​യും കു​റി​ച്ചും കൂ​ടു​ത​ൽ പ​ഠ​ന​വും ഗ​വേ​ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​വി​യും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ദ​ക്ഷി​ണ​മേ​ഖ​ല അ​ധ്യ​ക്ഷ​നു​മാ​യ പ്ര​ഭാ​വ​ർ​മ്മ. വ​ത്സ​ജോ​ർ​ജ് ര​ചി​ച്ച സ​ർ​ഗ​പ്ര​പ​ഞ്ചം ജോ​ർ​ജ് ഓ​ണ​ക്കൂ​ർ എ​ന്ന പ​ഠ​ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​നം മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജാ​ൻ​സി ജെ​യിം​സി​ന് ആ​ദ്യ​പ്ര​തി ന​ൽ​കി വ​ക്കം മൗ​ല​വി ഫൗ​ണ്ടേ​ഷ​ൻ ഹാ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ഉ​പ​ദേ​ശ സ​മി​തി അം​ഗം ഡോ. ​കാ​യം​കു​ളം യൂ​നു​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​സി. ഉ​ദ​യ​ക​ല, ഷാ​ന​വാ​സ് പോ​ങ്ങ​നാ​ട്, എം. ​ബാ​ബു​ക്കു​ട്ടി, വ​ത്സ​ജോ​ർ​ജ്, പി.​എ​സ്. അ​നാ​മി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ ചി​ത്രം ത​യ്യാ​റാ​ക്കി​യ വി​ദ്യാ​ർ​ഥി അ​മൃ​ത് ജി​യോ ആ​ദ​ർ​ശി​നെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.