പാ​ലോ​ട് കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Saturday, August 6, 2022 11:23 PM IST
പാ​ലോ​ട്: ജി​ല്ല​യി​ലെ മി​ക​ച്ച പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​നു​ള്ള പു​ര​സ്കാ​രം പാ​ലോ​ട് കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്. വാ​യ്പാ വി​ത​ര​ണ​ത്തി​ലും കു​ടി​ശി​ക നി​വാ​ര​ണ​ത്തി​ലും കാ​ഴ്ച​വെ​ച്ച മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ബാ​ങ്കി​നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.36 കോ​ടി രൂ​പ​യു​ടെ കാ​ർ​ഷി​ക വാ​യ്പ ഉ​ൾ​പ്പെ​ടെ 55 കോ​ടി രൂ​പ​യാ​ണ് വാ​യ്പ​യാ​യി ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ന​ൽ​കി​യ​ത്.

ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യി​ലൂ​ടെ 93 ല​ക്ഷം രൂ​പ​യു​ടെ ഇ​ള​വും 13 ല​ക്ഷം രൂ​പ​യു​ടെ ആ​നു​കൂ​ല്യ​വും സ​ഹ​കാ​രി​ക​ൾ​ക്കു ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം സ​ഹ​ക​ര​ണ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ സ​ഹ​കാ​രി​യും പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘം മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ വി.​ജോ​യ് എം​എ​ൽ​എ​യി​ൽ​നി​ന്ന് പ്ര​സി​ഡ​ന്‍റ് എ​സ്.​സ​ഞ്ജ​യ​ൻ, സെ​ക്ര​ട്ട​റി ആ​ർ.​ബൈ​ജു​കു​മാ​ർ എ​ന്നി​വ​ർ​ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി