തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, August 6, 2022 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ്റ്റേ​റ്റ് സെ​ന്‍റ​ര്‍ ഫോ​ര്‍ അ​ഡ്വാ​ന്‍​സ്ഡ് പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് ട്രെ​യി​നിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ട്രെ​യി​നിം​ഗ് ഡി​വി​ഷ​നി​ല്‍ ആ​രം​ഭി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ന്‍ ഇ​ന്‍റ​റാ​ക്ടീ​വ് മ​ള്‍​ട്ടി മീ​ഡി​യ ആ​ൻ​ഡ് വെ​ബ് ടെ​നോ​ള​ജി, ഡി​പ്ലോ​മ ഇ​ന്‍ ക​മ്പ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ന്‍​ഷ്യ​ല്‍ മാ​നേ​ജ്മെ​ന്‍റ്, ഡി​പ്ലോ​മ ഇ​ന്‍ പ്രൊ​ഫ​ഷ​ണ​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ് എ​ന്നീ സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ര്‍​ഗ, മ​റ്റ​ര്‍​ഹ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഫീ​സ് വേ​ണ്ട. അ​പേ​ക്ഷ ഫോ​മു​ക​ള്‍ സെ​ന്‍റ​റി​ല്‍ നി​ന്ന് നേ​രി​ട്ടും ത​പാ​ലി​ലും ല​ഭി​ക്കും. www.cap tkera la.com ഫോ​ൺ: 0471 2474720, 2467728 .