തൊ​ഴി​ലാ​ളി ദ്രോ​ഹ​ത്തി​ൽ പി​ണ​റാ​യി മോ​ദി​യെ ക​ട​ത്തി​വെ​ട്ടു​ന്നു എം.​എം. ഹ​സ​ൻ
Sunday, August 7, 2022 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി ദ്രോ​ഹ​ത്തി​ൽ പി​ണ​റാ​യി മോ​ദി​യെ ക​ട​ത്തി​വെ​ട്ടു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ.ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ലി​ന്‍റെ വ​ർ​ത്ത​മാ​നം ശി​ൽ​പ്പ​ശാ​ല​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​ണ​ക്കാ​ല​ത്ത് ക​ട​മെ​ടു​ത്ത കി​റ്റ് ന​ൽ​കു​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​നം ജ​ന​ങ്ങ​ളെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ഉ​ള്ള​താ​ണ് .കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്നും ഇ​ട​തു സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന്യാ​യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ ന്ന ​മു​റ​വി​ളി ഉ​യ​രു​ക​യാ​ണ് .ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട് .സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ ന​യ വ്യ​തി​യാ​നം കേ​ര​ളം വേ​ണ്ട രീ​തി​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.നെ​ഹ്റു​വി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളി​ലേ​ക്ക് കോ​ൺ​ഗ്ര​സ് തി​രി​ച്ചു പോ​കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് ഹ​സ​ൻ പ​റ​ഞ്ഞു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ഭു​വ​നേ​ന്ദ്ര​ൻ നാ​യ​ർ, ചെ​റു​നാ​ര​കം​കോ​ട് ജോ​ണി, വാ​ഴി​ച്ച​ൽ തോ​മ​സ്, എ​ര​ണി​യ​ൽ ശ​ശി ,ചാ​രാ​ച്ചി​റ രാ​ജീ​വ്, എ​ൻ. കെ. ​പി .സു​ഗ​ത​ൻ, സു​രേ​ഷ് കു​മാ​ർ .എ​സ്.​എം.​എം.​അ​ഷ​റ​ഫ്, ശ്രീ​ക്കു​ട്ടി സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .