ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Sunday, August 7, 2022 11:19 PM IST
പാ​റ​ശാ​ല: പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ലെ 156,157,158,182 അ​ങ്ക​ണ​വാ​ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൗ​മാ​ര​പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ല​ഹ​രി വി​മു​ക്ത കൗ​മാ​രം, സാ​മൂ​ഹ്യ​മാ​ധ്യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും സു​ര​ക്ഷ​യും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തി​യ ക്ലാ​സി​ന് പ​ര​ശു​വ​യ്ക്ക​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സാ​ബു, ഹ​രി പെ​രു​ങ്ക​ട​വി​ള എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് അം​ഗം പു​ല്ലൂ​ര്‍​ക്കോ​ണം കൃ​സ്തു​ദാ​സ്, അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​രാ​യ മി​നി, ദീ​പ​കു​മാ​രി, ലീ​ല, ശ്രീ​ക​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ക​ളെ പീ​ഡി​പ്പി​ച്ച
അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട് : പ​തി​നാ​ലു വ​യ​സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ഴി​ഞ്ഞ 24ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടി​ലാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് കു​ട്ടി​യെ അ​ച്ഛ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
കു​ട്ടി അ​മ്മ​യോ​ടും സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യോ​ടും വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.