അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്ക് പു​തി​യ മു​ഖം സ​മ്മാ​നി​ച്ച് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Sunday, August 7, 2022 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ ക​ളി​യും ചി​രി​യും നി​റ​യു​ന്ന അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്ക് പു​തി​യ മു​ഖം സ​മ്മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. കു​ഞ്ഞു മ​ക്ക​ള്‍​ക്കൊ​പ്പം മു​ത്ത​ശി മു​ത്ത​ച്ഛ​ന്മാ​ര്‍​ക്കും അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് പോ​കാം.
കു​ട്ടി​ക​ള്‍, കൗ​മാ​ര​ക്കാ​ര്‍, വ​യോ​ജ​ന​ങ്ങ​ള്‍ എ​ന്നീ മൂ​ന്ന് വി​ഭാ​ഗം ആ​ളു​ക​ള്‍​ക്ക് പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്കി​ന്‍റെ മാ​തൃ​ക പ​ദ്ധ​തി​യാ​ണ് 3ജി ​അ​ങ്ക​ണ​വാ​ടി​ക​ള്‍. അ​ങ്ക​ണ​വാ​ടി​ക​ളു​ടെ സേ​വ​ന​ങ്ങ​ള്‍ മൂ​ന്ന് ത​ല​മു​റ​ക​ളി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് കൂ​ടി ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 3ജി ​അ​ങ്ക​ണ​വാ​ടി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​അ​മ്പി​ളി പ​റ​ഞ്ഞു.
കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണം, മാ​ന​സി​ക ഉ​ല്ലാ​സം എ​ന്നി​വ പ​ദ്ധ​തി​യി​ലൂ​ടെ ഉ​റ​പ്പാ​ക്കും. കു​ട്ടി​ക​ള്‍​ക്കാ​യി സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
വ​ര്‍​ണാ​ഭ​മാ​യ ചു​വ​ര്‍ ചി​ത്ര​ങ്ങ​ളും പു​തി​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഏ​റെ ആ​ക​ര്‍​ഷ​ക​മാ​യ രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൗ​മാ​ര പ്രാ​യ​ക്കാ​ര്‍​ക്കാ​യി വി​വ​ര വി​ജ്ഞാ​ന കേ​ന്ദ്ര​മാ​യി അ​ങ്ക​ണ​വാ​ടി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. വി​വി​ധ ഇ- ​സേ​വ​ന​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​കും. ക​ന്പ്യൂ​ട്ട​ര്‍, ഇ​ന്‍റ​ര്‍​നെ​റ്റ്, പ്രി​ന്‍റ​ര്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
മു​തി​ര്‍​ന്ന വ്യ​ക്തി​ക​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​നും ജീ​വി​ത ശൈ​ലി രോ​ഗ നി​ര്‍​ണാ​യ​ത്തി​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്. പ​ള്‍​സ് ഓ​ക്സി​മീ​റ്റ​ര്‍, ഗ്ലൂ​ക്കോ​മീ​റ്റ​ര്‍, ഹേ​മ​റ്റോ മീ​റ്റ​ര്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തി​നാ​യി സ​ജ്ജ​മാ​ക്കി​യാ​ണ് അ​ങ്ക​ണ​വാ​ടി​ക​ള്‍ വ​യോ​ജ​ന സൗ​ഹൃ​ദ​മാ​ക്കി​യ​ത്.
നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് 3ജി ​അ​ങ്ക​ണ​വാ​ടി​ക​ള്‍ നി​ര്‍​മി​ച്ച​ത്. ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി അം​ഗീ​കാ​രം ന​ല്‍​കി​യ പ​ദ്ധ​തി ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​പ്പി​ലാ​ക്കി.
പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് ആ​ദ്യ 3ജി ​അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും തെ​ര​ഞ്ഞെ​ടു​ത്ത ഒ​രു അ​ങ്ക​ണ​വാ​ടി​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം അ​ഞ്ച് സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കും നി​ല​വി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ട്.