കോ​ണ്‍​ഗ്ര​സ്‌ പ​ദ​യാ​ത്ര ഇ​ന്ന് തു​ട​ങ്ങും
Monday, August 8, 2022 11:14 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 13 വ​രെ ന​ട​ത്തു​ന്ന ന​വ​സ​ങ്ക​ല്‍​പ്പ പ​ദ​യാ​ത്ര​യ്ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. ഉ​ച്ച​യ്ക്ക് 2.30ന് ​നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഗാ​ന്ധി​യ​നും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യു​മാ​യി​രു​ന്ന ജി.​രാ​മ​ച​ന്ദ്ര​ന്‍റെ ഊ​രൂ​ട്ടു​കാ​ല മാ​ധ​വി മ​ന്ദി​ര​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി പാ​ലോ​ട് ര​വി​ക്ക് ദേ​ശീ​യ പ​താ​ക കൈ​മാ​റി പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി നേ​താ​ക്ക​ളാ​യ എ​ന്‍. ശ​ക്ത​ന്‍, മ​ര്യാ​പു​രം ശ്രീ​കു​മാ​ര്‍, വി.​പ്ര​താ​പ​ച​ന്ദ്ര​ന്‍, ജി.​എ​സ്.​ബാ​ബു, കെ.​പി.​ശ്രീ​കു​മാ​ര്‍, ജി.​സു​ബോ​ധ​ന്‍, എം.​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ, വി.​എ​സ്.​ശി​വ​കു​മാ​ര്‍, ത​മ്പാ​നൂ​ര്‍ ര​വി, എ​ന്‍ .പി​താം​ബ​ര​ക്കു​റു​പ്പ്, നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ തുടങ്ങിയവ​ര്‍ യാത്രയിൽപ​ങ്കെ​ടു​ക്കും.ചെ​ങ്ക​ല്‍ ബ്ലോ​ക്കി​ലെ പ​ദ​യാ​ത്ര പ​ഴ​യ ഉ​ച്ച​ക്ക​ട​യി​ല്‍ യുഡിഎ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​നും, പാ​റ​ശാ​ല ബ്ലോ​ക്കി​ലെ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​നം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.