യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Monday, August 8, 2022 11:15 PM IST
വി​തു​ര : വി​തു​ര കൊ​പ്പം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ വീ​ട്ടി​ൽ രാ​ത്രി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. തൊ​ളി​ക്കോ​ട് ക​ണ്ണ​ങ്ക​ര വീ​ട്ടി​ൽ അ​സീം (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പ്ര​തി നി​ര​വ​ധി​ത​വ​ണ ഫോ​ണി​ലൂ​ടെ യു​വ​തി​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​തു​ര സി​ഐ ശ്രീ​ജി​ത്ത്, എ​സ്ഐ​മാ​രാ​യ വി​നോ​ദ്, ഇ​ർ​ഷാ​ദ്, എ​എ​സ്ഐ സ​ജി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ക്വി​റ്റ് ഇ​ന്ത്യാ ദി​നാ​ച​ര​ണം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണ​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10.30 ന് ​വെ​ള്ള​യ​ന്പ​ലം സ്ക്വ​യ​റി​ൽ ക്വി​റ്റ് ഇ​ന്ത്യാ ദി​നാ​ച​ര​ണ​വും പ​താ​ക ഉ​യ​ർ​ത്ത​ലും പ്ര​തി​ജ്ഞ ചൊ​ല്ല​ലും ന​ട​ത്തും. എ​ൻ​വൈ​സി മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. സ​തീ​ഷ് കു​മാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സ​ജേ​ഷ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.