മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സ്: ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Tuesday, August 9, 2022 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ൻ പെ​ണ്‍​വാ​ണി​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​നു​ഷ്യ​ക്ക​ട​ത്തു കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം ആ​റു വ​ർ​ഷ​ത്തി​ന് ശേ​ഷം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കു​റ്റ​പ​ത്രം കോ​ട​തി അം​ഗീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സൈ​ബ​ർ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂപ്രണ്ട് ടി. ​ശ്യം​ലാ​ലാ​ണ് 48 പേ​ജു​ക​ളു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്ര​സ​ന്ന(​ഗീ​ത), പി​ങ്കി, പ്ര​ദീ​പ്, അ​ജി​ത്, തി​ല​ക​ൻ, അ​നീ​ഷ് എ​ന്ന സ​ജു എ​സ്. ജെ​യ്സ​ണ്‍ ,വി​പി​ൻ, ശ്രീ​ജി​ത്, നി​യാ​സ്, ഷ​മീ​ർ, സ​ജീ​ന, ബി​ന്ദു, അ​ലി​ഫ്, പീ​റ്റ​ർ ഷാ​നോ എ​ന്നീ 15 പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. 2016 ലാ​ണ് സം​ഭ​വം. ഓ​ണ്‍​ലൈ​ൻ പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ൾ​ക്കെ​തി​രാ​യി ഓ​പ്പ​റേ​ഷ​ൻ ബി​ഗ് ഡാ​ഡി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് സി​നി​മ, സീ​രി​യ​ൽ, മോ​ഡ​ലിം​ഗ് താ​ര​ങ്ങ​ളെ എ​ത്തി​ക്കു​മെ​ന്ന പ​ര​സ്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട സൈ​ബ​ർ പോ​ലീ​സ് ഇ​ട​പാ​ടു​കാ​രെ​ന്ന വ്യ​ജേ​ന ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.