ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ഇ​ന്ന് മാ​ർ​ച്ച് ന​ട​ത്തും
Tuesday, August 9, 2022 11:04 PM IST
നെ​ടു​മ​ങ്ങാ​ട് : ജ​ന​വാ​സ മേ​ഖ​ല​യാ​യ കൊ​ക്കോ​ട്ടേ​ല ഈ​ഞ്ച​പ്പു​രി മൈ​ല​മൂ​ട് പാ​റ​യി​ൽ അ​ന​ധി​കൃ​ത ഖ​ന​ന നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി സം​യു​ക്ത സ​മ​ര​സ​മി​തി രം​ഗ​ത്തെ​ത്തി.​ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യാ​യ കൊ​ക്കോ​ട്ടേ​ല മൈ​ല​മൂ​ട് പ്ര​ദേ​ശ​ത്താ​ണ് സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​റ സ്ഥി​തി ചെ​യ്യു​ന്ന​ത്.
17 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഈ ​പാ​റ സ്വ​കാ​ര്യ വ്യ​ക്തി സ​ർ​ക്കാ​രി​ൽ നി​ന്നും പാ​ട്ട​ത്തി​നെ​ടു​ത്ത് പൊ​ട്ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ശ്ര​മം ഉ​പേ​ക്ഷി​ച്ചു.​
ആ​ഗ​സ്ത്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്നും അ​ര​കി​ലോ​മീ​റ്റ​ർ ദൂ​രം മാ​റി​യാ​ണ് മൈ​ല​മൂ​ട് പാ​റ സ്ഥി​തി​ചെ​യ്യു​ന്ന​ത്.​ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം പ്ര​ദേ​ശം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ്.
ഇ​പ്പോ​ൾ അ​ദാ​നി ഗ്രൂ​പ്പി​ന് വേ​ണ്ടി​യാ​ണ് വീ​ണ്ടും പാ​റ​പൊ​ട്ടി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
പാ​റ​യു​ടെ ചു​റ്റി​ലു​മാ​യി അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​മെ​ന്ന നി​ല​യി​ൽ സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10ന് ​ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​യ്ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.