ഇ​രു​ത​ല​മൂ​രി​യെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, August 9, 2022 11:27 PM IST
പാ​ലോ​ട്: ഇ​രു​ത​ല​മൂ​രി​യെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യ തെ​ന്നൂ​ർ ഹി​ദാ​യ​ത്ത് ഹൗ​സി​ൽ ഷ​ബീ​ർ ഖാ​നെ (33) വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റു​ചെ​യ്തു. ഫോ​റ​സ്റ്റ് ഇ​ന്‍റ​ലി​ജ​ൻ​സ് സെ​ൽ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്കു കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും ഇ​രു​ത​ല​മൂ​രി​യെ ക​ണ്ടെ​ത്തി​യ​ത്.
സം​ഘ​ത്തി​ലെ മ​റ്റു പ്ര​തി​ക​ളാ​യ തെ​ന്നൂ​ർ ദൈ​വ​പു​ര കൊ​ച്ചു​ക​രി​ക്ക​കം ടി​പി ഹൗ​സി​ൽ ഷം​ജീ​ർ (32), തെ​ന്നൂ​ർ ആ​ൻ​സി​യ മ​ൻ​സി​ലി​ൽ അ​ൻ​സി​ൽ (31), തെ​ന്നൂ​ർ സൂ​ര്യ​കാ​ന്തി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ഷാ​ൻ (31) എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ട​യ്ക്ക​ലി​ലെ ഒ​രാ​ളി​ൽ നി​ന്ന് 10000 രൂ​പ​യ്ക്ക് ഇ​രു​ത​ല​മൂ​രി​യെ വാ​ങ്ങി ഷ​ബീ​ർ ഖാ​ന്‍റെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വ​ള​ർ​ന്ന ശേ​ഷം വ​ലി​യ വി​ല​യ്ക്ക് വി​ൽ​ക്കാ​നാ​യി​രു​ന്നു പ​രി​പാ​ടി. കേ​ര​ള വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ​ർ ര​മ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഷി​ജു എ​സ്.​വി. നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.