ചാ​ത്തി​യോ​ട് ക​ടു​വാക്കു​ഴി​ വ​ള​വ് അ​പ​ക​ട​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റു​ന്നു
Tuesday, August 9, 2022 11:27 PM IST
കാ​ട്ടാ​ക്ക​ട: ക​ട്ട​ക്കോ​ട് ചാ​ത്തി​യോ​ട് ക​ടു​വാ കു​ഴി​വ​ള​വ് അ​പ​ക​ട​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റു​ന്നു. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി നാ​ലം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​മാ​ണ് ഒ​ടു​വി​ൽ ഉ​ണ്ടാ​യ​ത്.
ഒ​രു മാ​സ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ട്ട​ക്കോ​ട് ചെ​റു​കോ​ട് റോ​ഡു വ​ഴി​യാ​ണ് ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ ക​ട​മ്പു പാ​റ​യി​ലേ​ക്ക് പോ​കു​ന്ന​ത്. ഇ​വി​ടെ​യും നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. കി​ഴ​ക്കാം​തൂ​ക്കാ​യ ഈ ​ഭാ​ഗ​ത്തു​ള്ള കൊ​ടും​വ​ള​വി​ലു​ള്ള തോ​ട്ടി​ലും പ​രി​സ​ര​ത്തും മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ അ​പ​രി​ചി​ത​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​രി​ലേ​റെ​യെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
അ​ടു​ത്തെ​ത്തു​മ്പോ​ഴാ​ണ് കൊ​ടും വ​ള​വ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. അ​പ്പോ​ഴേ​ക്കും വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം തെ​റ്റി തോ​ട്ടി​ലേ​ക്കു പ​തി​ച്ചി​രി​ക്കും. രാ​ത്രി​യി​ലും പ​ക​ലും അ​പ​ക​ടം പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഒ​രു മാ​സം മു​ൻ​പ് ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ ലോ​റി തെ​ങ്ങി​ൽ ഇ​ടി​ച്ച് നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
ചെ​റു​കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​വ​ർ​ക്കൊ​പ്പം മ​റ്റൊ​രു കാ​റി​ൽ ബ​ന്ധു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പെ​ട്ടെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു. ഇ​വി​ടെ സു​ര​ക്ഷാ​സം​വി​ധാ​നം നി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.