മാ​തൃ​വ​ന്ദ​ന​വു​മാ​യി സ​മ്മോ​ഹ​നം
Sunday, August 14, 2022 12:12 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​ചാ​ര്യ വി​നോ​ബ​ഭാ​വെ സ്ഥാ​പി​ച്ച വി​നോ​ബാ നി​കേ​ത​നെ മ​ഹാ സ്ഥാ​പ​ന​മാ​ക്കി മാ​റ്റാ​ൻ എ​ല്ലാ​വ​രും പ​ര​മാ​വ​ധി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് വി​നോ​ബാ​ജി​യു​ടെ ആ​ത്മീ​യ​പു​ത്രി​യും ശി​ഷ്യ​യു​മാ​യ 98 ലെ​ത്തി​യ അ​മ്മ പ​രി​വ്രാ​ജി​ക എ.​കെ. രാ​ജ​മ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

സ്വാ​ത​ന്ത്ര്യ​ദി​ന​സ്മ​ര​ണ​യി​ൽ വി​നോ​ബാ ആ​ശ്ര​മ​ത്തി​ൽ സ​മ്മോ​ഹ​നം ന​ട​ത്തി​യ മാ​തൃ​വ​ന്ദ​ന​ത്തി​നു ശേ​ഷ​മാ​ണ് ഈ ​സ്ഥാ​പ​ന​ത്തെ പ​ഴ​യ​കാ​ല പ്ര​താ​പ​ത്തി​ൽ​ജ​നോ​പ​കാ​ര കേ​ന്ദ്ര​മാ​യി പു​നഃ​സൃ​ഷ്ടി​ക്ക​ണ​മെ​ന്നു​ള്ള അ​ഭ്യ​ർ​ഥ​ന. സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ഘ​ട്ട​ത്തി​ൽ മ​ഹാ​ത്മ​ജി​ക്കും വി​നോ​ബാ​ജി​ക്കു​മൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച അ​മ്മ​യ്ക്കു​ള്ള ആ​ദ​ര​വാ​ണ് കാ​ൽ തൊ​ട്ടു​ള്ള മാ​തൃ​വ​ന്ദ​ന​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ ​മ്മോ​ഹ​നം ചെ​യ​ർ​മാ​ൻ അ​ഡ്വ. വി​തു​ര ശ​ശി പ​റ​ഞ്ഞു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി​ര​പ്പ​ൻ​കോ​ട് സു​ഭാ​ഷ്, ക​ണ്‍​വീ​ന​ർ തെ​ന്നൂ​ർ ന​സീം, മ​ല​യ​ടി പു​ഷ്പാം​ഗ​ദ​ൻ, എ​ൻ. എ​സ്. ഹാ​ഷിം, ചാ​യം സു​ധാ​ക​ര​ൻ, ജോ​സ്ജോ​സ​ഫ്, സ​ജീ​വ് മേ​ല​തി​ൽ, ഇ.​എ. ഹ​ക്കിം, കേ​ശ​വ​ൻ നാ​യ​ർ, ക്രി​സ്തു​ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു