ഈ​റ്റ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ശേ​ഖ​ര​ണ​കേ​ന്ദ്രം ആ​രം​ഭി​ച്ചു
Monday, August 15, 2022 12:00 AM IST
നെടു​മ​ങ്ങാ​ട് : ക​ന​ത്ത​ മ​ഴ​ക്കാ​ല​ത്ത് ഈ​റ്റ, ത​ഴ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി ശേ​ഖ​ര​ണ​കേ​ന്ദ്രം ആ​രം​ഭി​ച്ചു. താ​ലൂ​ക്കി​ലെ ഈ​റ്റ, കാ​ട്ടു​വ​ള്ളി, ത​ഴ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അം​ശാ​ദാ​യം അ​ട​യ്ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ആ​ര്യ​നാ​ട്ട് ക​ള​ക്ഷ​ന്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ച​ത്. ജി. ​സ്റ്റീ​ഫ​ന്‍ എം​എ​ല്‍​എ സെ​ൻ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്ത് സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്‍​കി​യ മു​റി​യി​ലാ​ണ് ക​ള​ക്ഷ​ന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​വി​ജു മോ​ഹ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ചാ​ണ്ടി പി. ​അ​ല​ക്സാ​ണ്ട​ര്‍, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ കെ. ​മോ​ളി, ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ എ​ൻ. വി​ജ​യ​കു​മാ​ര്‍, കു​മ്പ​ളം രാ​ജ​പ്പ​ൻ, സാ​ജ​ന്‍, എ​ന്‍. ബേ​ബി, ഷ​ണ്‍​മു​ഖ​ന്‍, കെ.​എ. മു​ഹ​മ്മ​ദ് സി​യാ​ദം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.