കു​ന്ന് ഇ​ടി​ച്ചു​നി​ര​ത്തി മ​ണ്ണ് ക​ട​ത്തു​ന്ന​താ​യി പ​രാ​തി
Monday, August 15, 2022 12:00 AM IST
വെ​ള്ള​റ​ട: ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യ വാ​ഴി​ച്ച​ല്‍ വി​ല്ലേ​ജി​ല്‍ ജം​ഗ്ഷ​ന് സ​മീ​പം അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടു കൂ​ടി മ​ണ്ണ് മാ​ഫി​യ സം​ഘം കു​ന്ന് ഇ​ടി​ച്ചു​നി​ര​ത്തി മ​ണ്ണ് ക​ട​ത്തു​ന്ന​താ​യി പ​രാ​തി. ഇ​ത് ര​ഹ​സ്യ​മാ​യി വെ​ള്ള​റ​ട​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ നി​ക​ത്താ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.
പാ​സു​ള്ള മ​ണ്ണെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണ് കു​ന്ന് ഇ​ടി​ച്ചു നി​ര​ത്തി​യ മ​ണ്ണ് ക​ർ​ഷ​ക​ർ​ക്ക് വി​ൽ​ക്കു​ന്ന​ത്. ടി​പ്പ​ർ ലോ​റി​യി​ലെ ഒ​രു ലോ​ഡി​ന് 1800 രൂ​പ മു​ത​ൽ 2000 രൂ​പ വ​രെ ഇ​തി​നാ​യി വാ​ങ്ങു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഉ​രു​ൾ പൊ​ട്ട​ലു​ണ്ടാ​യ അ​ന്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് കു​ന്നി​ടി​ച്ച് മ​ണ്ണ് ക​ട​ത്തു​ന്ന​ത്. നെ​യ്യാ​ര്‍ ഡാം ​സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. കു​ടി​വെ​ള്ള​ത്തി​നു പോ​ലും വ​ള​രെ​യ​ധി​കം ദൗ​ര്‍​ല​ഭ്യം നേ​രി​ടു​ന്ന ഭാ​ഗ​മാ​ണെ​ന്നും മ​ണ്ണെ​ടു​ക്കു​ന്ന​ത് അ​ടു​ത്തു​ള്ള വീ​ടു​ക​ള്‍​ക്കു ഭീ​ഷ​ണി​യാ​ണെ​ന്നും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും കു​ന്ന് ഇ​ടി​ക്കു​ന്ന​തു തു​ട​രു​ക​യാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.