ന​ഗ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ൽ ക്ര​ഷ​ര്‍ യൂ​ണി​റ്റ് തു​ട​ങ്ങാ​ന്‍ അ​നു​മ​തി ന​ല്കി​യി​ട്ടി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ്
Thursday, August 18, 2022 12:00 AM IST
കി​ളി​മാ​നൂ​ർ: ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ല്ലൂ​ർ ക​രി​മ്പാ​ലോ​ട് വാ​ർ​ഡി​ൽ ക്ര​ഷ​ർ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യാ​തൊ​രു അ​നു​മ​തി​യും ന​ല്കി​യി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സ്മി​ത. നി​ല​വി​ൽ അ​വി​ടെ ക്ര​ഷ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ഭ​ര​ണ​സ​മി​തി​യെ താ​റ​ടി​ച്ചു കാ​ട്ടു​വാ​ൻ ത​രം​താ​ണ പ്ര​ചാ​ര​വേ​ല​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സ്മി​ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യി​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ക്ര​ഷ​ർ യൂ​ണി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​സ​മി​തി രൂ​പീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​റ​ങ്ങി​പ്പോ​ക്ക് ന​ട​ത്തി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​ക്ക് ശേ​ഷം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ യു‍​ഡി​എ​ഫ് അം​ഗ​ങ്ങ​ളും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം ബ​ന്ദിയാ​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ പ്ര​ദേ​ശ​ത്ത് ക്ര​ഷ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.
ക്ര​ഷ​ർ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​നാ​യി അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ന​സീ​ർ , മു​നീ​റു​ദ്ദീ​ന‍്, നൗ​ഫ​ൽ എ​ന്നി​വ​ർ ന​ൽ​കി​യ അ​പേ​ക്ഷ 2021 ഡി​സം​ബ​ർ 9ന് ​ന​ട​ന്ന ക​മ്മ​റ്റി​യി​ൽ അ​ജ​ണ്ട​യാ​യി വ​രു​ക​യും അ​നു​മ​തി ന​ല്കേ​ണ്ട​തി​ല്ലെ​ന്ന് ഐ​ക​ക​ണ്ഠേ​ന തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യും ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട ഭൂ​മി​യാ​ണെ​ന്നും നെ​ൽ​വ​യ​ൽ- ത​ണ്ണീ​ർ​ത്ത​ട നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് പ​ദ്ധ​തി വ​രു​ന്ന​തെ​ന്നു​മു​ള്ള ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.
എ​ന്നാ​ൽ, പ്രാ​ദേ​ശി​ക നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​യി​ൽ ഈ ​ഭൂ​മി ഡാ​റ്റാ​ബാ​ങ്കി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ ഭൂ​മി​യാ​ണെ​ന്നും ക​ര​ഭൂ​മി​യാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം വെ​ള്ള​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഒ​രു​വ്യ​ക്തി ന​ൽ​കി​യ ഹ​ർ​ജി​യി​ന്മേ​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്ക് വി​ഷ​യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് ഓം​ബു​ഡ്സ്മാ​ൻ ക​ത്ത് ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. ഓം​ബു​ഡ്സ്മാ​ന്‍റെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ര​ഷ​ർ തു​ട​ങ്ങാ​ൻ അ​പേ​ക്ഷ ന​ല്കി​യ വ്യ​ക്തി​ക​ൾ​ക്ക്, നി​ർ​ദ്ദി​ഷ്ട ഭൂ​മി​യി​ലൂ​ടെ നി​ർ​ച്ചാ​ൽ ഒ​ഴു​കു​ന്ന​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യാ​തൊ​രു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്ത​രു​തെ​ന്നും നി​ർ​ദേ​ശി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​ത്ത് ന​ല്കി​യെ​ങ്കി​ലും ക​ത്ത് സ്വീ​ക​രി​ക്കാ​ൻ അ​പേ​ക്ഷ​ക​ർ ത​യാ​റാ​യി​ല്ല.
പ​ക​രം അ​വ​ർ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും സ്റ്റേ ​വാ​ങ്ങു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ഒ​രു​കേ​സി​ൽ പ​ഞ്ചാ​യ​ത്ത് മ​റ്റ് ന​ട​പ​ടി​ക​ൾ സ്വ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി​അ​ല​ക്ഷ്യ​മാ​കു​മെ​ന്നും, പ​ഞ്ചാ​യ​ത്ത് നി​യ​മോ​പ​ദേ​ശം തേ​ടി​യ​തി​ന് ശേ​ഷം ഉ​പ​സ​മി​തി​യു​ടെ കാ​ര്യം ആ​ലോ​ചി​ക്കാ​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ അ​റി​യി​ച്ചു.
എന്നാൽ, വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ യോ​ഗം ബ​ഹി​ഷ്ക​രി​ക്കു​ക​യും യോ​ഗം അ​വ​സാ​നി​ച്ച​തി​നു ശേ​ഷം മു​റി​യി​ലെ​ത്തി​യ സെ​ക്ര​ട്ട​റി​യെ ബ​ന്ദി​യാ​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് സ്മി​ത ആ​രോ​പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി ശ്രീ​രാ​ജ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി.​എ​സ്. വി​ജ​ല​യ​ക്ഷ്മി, വെ​ള്ള​ല്ലൂ​ർ കെ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.