വി​ഷു​ക്കൈ​നീ​ട്ടം ന​ൽ​കാ​ൻ ന​ട​ൻ സ​ഞ്ജു ശി​വ​റാം
Saturday, April 13, 2024 6:26 AM IST
തി​രു​വ​ന​ന്ത​പു​രം: വേ​ന​ല​വ​ധി​ക്കാ​ലം കു​ട്ടി​ക​ൾ​ക്ക് വി​ശ്ര​മ​വും ഉ​ല്ലാ​സ​വു​മാ​ക്കാ​ൻ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി കി​ളി​ക്കൂ​ട്ടം 2024 എ​ന്ന പേ​രി​ൽ ത​ല​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന അ​വ​ധി​ക്കാ​ല ക്യാ​ന്പി​ൽ കു​ട്ടി​ക​ളോ​ട് സം​വ​ദി​ക്കാ​നും വി​ഷു​ക്കൈ​നീ​ട്ടം ന​ൽ​കാ​നും യു​വ​ന​ട​ൻ സ​ഞ്ജു ശി​വ​റാം എ​ത്തി​യ​ത് ക്യാ​ന്പം​ഗ​ങ്ങ​ൾ​ക്ക് വേ​റി​ട്ടൊ​ര​നു​ഭ​വം ആ​യി.

തൈ​ക്കാ​ട് സ​മി​തി ആ​സ്ഥാ​ന​ത്തെ അ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള മാ​ജി​ക് പാ​ർ​ക്കി​ലെ വേ​ദി​യി​ലാ​ണ് കു​ട്ടി​ക​ളു​മാ​യി ഉ​ല്ല​സി​ക്കാ​ൻ സ​ഞ്ജു എ​ത്തി​യ​ത്. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു വ​രു​ന്ന 375 കു​ട്ടി​ക​ൾ​ക്ക് സ​മി​തി വി​ഷു​ക്കൈ​നീ​ട്ട​മാ​യി ക​രു​തി​യ മു​ല്ല​തൈ ന​ട​ൻ സ​മ്മാ​നി​ച്ചു. കു​ട്ടി​ക്കാ​ല, സി​നി​മ അ​നു​ഭ​വ​ങ്ങ​ൾ കു​ട്ടി​ക​ളു​മാ​യി അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

സ​മി​തി ദ​ത്തെ​ടു​ക്ക​ൽ കേ​ന്ദ്ര​വും സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​ൽ. അ​രു​ണ്‍​ഗോ​പി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ട്ര​ഷ​റ​ർ കെ. ​ജ​യ​പാ​ൽ, ക്യാ​ന്പ് ഡ​യ​റ​ക്ട​ർ എ​ൻ. എ​സ്. വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.