ആഭരണത്തട്ടിപ്പ്; ജ്വല്ലറിക്കെതിരേ കന്റോണ്മെന്റില് 25 പരാതികള്‍
1567806
Monday, June 16, 2025 7:09 AM IST
പേരൂര്‍ക്കട: ആഭരണത്തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പുളിമൂടിനു സമീപം പ്രവര്‍ത്തിച്ചുവന്ന ജ്വല്ലറിക്കെതിരേ കന്റോൺമെന്റ് സ്റ്റേഷനില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ 25 പരാതികള്‍ ലഭിച്ചു. ഇതില്‍ രണ്ണെണ്ണത്തില് കേസെടുത്തു.
തിരുവനന്തപുരം നഗരത്തിലും റൂറല്‍ ഭാഗത്തും താമസിച്ചുവരുന്നവരാണ് പരാതികള്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ പരാതി നല്‍കിയിരിക്കുന്ന ഒരാള്‍ക്ക് ലഭിക്കാനുള്ള തുക 40 ലക്ഷം രൂപയെന്നാണ് പറയുന്നത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചേക്കുമെന്നു കന്റോൺമെന്റ് സി.ഐ. പ്രജീഷ് ശശി പറഞ്ഞു. ജ്വല്ലറിയുടെ ശാഖയില്‍ സ്വർണാഭരണങ്ങളും പണവും സ്ഥിരനിക്ഷേപമായി നല്കി കബളിപ്പിക്കപ്പെട്ട ചിലര്‍ തങ്ങള്‍ക്കു പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തിലാണ്.