പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസി മരിച്ചു
1569763
Monday, June 23, 2025 10:22 PM IST
മെഡിക്കല്‍കോളജ്: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അന്തേവാസി ആശുപത്രിയില്‍ മരിച്ചു. മാവേലിക്കര സ്വദേശി ജോസ് മൈക്കിള്‍ (60) ആണ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മരിച്ചത്.
അബ്കാരി കേസുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ അസി. സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ മാവേലിക്കര സ്പെഷല്‍ സബ്ജയിലില്‍ നിന്ന് മേയ് 21നാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.
ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതോടെ ജൂണ്‍ ഏഴിന് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. പൂജപ്പുര പോലീസ് കേസെടുത്തു.