ജി. ശങ്കരപ്പിള്ള പുരസ്കാരം
1570257
Wednesday, June 25, 2025 6:40 AM IST
വെഞ്ഞാറമൂട് : പ്രഫ. ജി. ശങ്കരപിള്ള മെമ്മോറിയൽ സെന്റർ ഓഫ് പെർഫോമിംഗ് ആർട്സും രംഗപ്രഭാതും സംയുക്തമായി സംഘടിപ്പിച്ച പ്രഫ. ജി. ശങ്കരപ്പിള്ള സ്മാരക പുരസ്കാരം അന്തർദേശീയ നാടക പ്രതിഭ പ്രഫ. ബി. അനന്തകൃഷ്ണന് സമർപ്പിച്ചു. രംഗപ്രഭാത് നാടക ഗ്രാമത്തിൽ നടന്ന ചടങ്ങിൽ അഡ്വ. ഡി.കെ. മുരളി എംഎൽഎ പുരസ്കാരം സമർപ്പിച്ചു. ഡോ. എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു. വിശിഷ്ട അതിഥിയായി പങ്കെടുത്തു.
നാടക സിനിമ മാധ്യമപ്രവർത്തകൻ ജോൺ സാമുവൽ, പ്രഫ.ജി ശങ്കരപ്പിള്ള സ്മാരക പ്രഭാഷണം നടത്തി. കെ. ശശികുമാർ സിത്താര സ്വാഗതം പറഞ്ഞു. കെ. എസ്. വിപിനചന്ദ്രൻ, പി.കെ. വേണുഗോപാൽ, എസ്. ഹരികൃഷ്ണൻ, കെ.എസ്. ഗീത, രാജീവ് വെഞ്ഞാറമൂട്, എസ്. അനിൽകുമാർ, എസ്. ഹരീഷ് എന്നിവർ പങ്കെടുത്തു.
തുടർന്ന് പ്രഫ. ജി. ശങ്കരപ്പിള്ള രചിച്ച് എസ്. അനിൽകുമാർ സംവിധാനം നിർവഹിച്ച ഇരുളിൽ അലിയുന്ന സന്ധ്യ എന്ന നാടകം പ്രഫ. ജി ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഓഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിച്ചു. ചിത്രലേഖ, വിഷ്ണു മോഹൻ, അമൽ ജി. നാഥ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.