പന്പിലെ ജീവനക്കാരൻ വിശ്രമമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
1570287
Wednesday, June 25, 2025 10:14 PM IST
കല്ലറ: പെട്രോൾ പമ്പിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. അരിവാരിക്കുഴി റേഷൻ കടയ്ക്ക് സമീപം ശാന്തൻ (73) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കല്ലറ പള്ളിമുക്കിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പിലെ പിൻഭാഗത്തെ വിശ്രമമുറിയിലാണ് മറ്റ് ജീവനക്കാർ നോക്കിയപ്പോഴാണ് ശാന്തനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇദ്ദേഹം സ്ഥിരമായി കഴിയുന്ന മുറിയാണിത്. ഭാര്യ സുധർമ. രണ്ട് മക്കളുണ്ട്. പാങ്ങോട് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.