അനുസ്മരണസമ്മേളനവും പുരസ്കാര വിതരണവും
1570401
Thursday, June 26, 2025 6:30 AM IST
നെടുമങ്ങാട്: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽനിന്നും വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഏറെ വേദനയുണ്ടാക്കുന്നതായി മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്കവിള എൻ. രാജശേഖരൻ നായർ നാലാമത് അനുസ്മരണ സമ്മേളനവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും നാലാമത് എൻ. രാജശേഖരൻ നായർ സ്മാരക പുരസ്കാരസമർപ്പണവും നിർവഹിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടന്പള്ളി സനൽ അധ്യക്ഷത വഹിച്ചു. നാലാമത് എൻ. രാജശേഖരൻ നായർ പുരസ്കാരം ആനാട് ജയൻ ഏറ്റുവാങ്ങി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് സുധീർ ഷാ പാലോട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു എസ്. നായർ,
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റുമാരായ ജി. പുരുഷോത്തമൻ നായർ, എസ്. അരുൺകുമാർ, കെപിസിസി ന്യൂനപക്ഷ സെൽ സംസ്ഥാന കോ-ഓർഡിനേറ്റർ എസ്. മുജീബ്, തുടങ്ങിയവർ സംസാരിച്ചു.