വോട്ടർമാരെ നേരിൽ കണ്ട് സി. ​ദി​വാ​ക​ര​ൻ
Friday, April 19, 2019 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി. ​ദി​വാ​ക​ര​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് യു​വ​ജ​ന​ങ്ങ​ൾ.

പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് യു​വ​ജ​ന സ്കോ​ഡു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​യ്ക്കും, യു​വ​ജ​ന ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കു​മെ​തി​രെ വോ​ട്ട​ർ​മാ​രു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കാ​നാ​ണ് യു​വ​ജ​ന സ്കോ​ഡു​ക​ൾ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​ഭ്യ​ർ​ഥ​ന​യു​മാ​യാ​ണ് ഇ​ട​തു​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ സ്കോ​ഡ് പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.
സ്ഥാ​നാ​ർ​ഥി​ക്ക് ഇ​ന്ന​ലെ പ​ര്യ​ട​നം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​ണ്ഡ​ല​ത്തി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന തി​ര​ക്കി​ലാ​യു​ന്നു സി. ​ദി​വാ​ക​ര​ൻ. ഇ​തി​നു പു​റ​മെ ക​ര​മ​ന​യി​ൽ ന​ട​ന്ന് എ​ൽ​ഡി​എ​ഫ് വ​നി​താ ക​ണ്‍​വ​ൻ​ഷ​നി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. ദു​ഖ​വെ​ള്ളി​യാ​യ​തി​നാ​ൽ ഇ​ന്നും സ്ഥാ​നാ​ർ​ഥി​ക്കു പ​ര്യ​ട​ന പ​രി​പാ​ടി​ക​ളി​ല്ല. അ​തി​നാ​ൽ അ​ദ്ദേ​ഹം ഇ​ന്ന് മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.

സി. ​ദി​വാ​ക​ര​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥിച്ച് ജ​ന​താ​ദ​ൾ എ​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​എ. നീ​ല​ലോ​ഹി​ത​ദാ​സ് പാ​റ​ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചാ​മ​വി​ള പു​റ​ത്തു​നി​ന്നും പ​ര്യ​ട​നം ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ക​ണ്ടം​തി​ട്ട ,അ​ഞ്ചു​മ​ര​കാ​ല, മ​ണ​ലു​വി​ള ,തു​ള്ള​ലു​വി​ള, ന​ടു​വാ​ൻ വി​ള , ഉ​ണ്ട​പ്ലാ​വി​ള, ചെ​ങ്ക​വി​ള ചെ​ങ്ക​ൽ ,തു​ട​ങ്ങി നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു ശേ​ഷം പ​ഴ​യ ക​ട​യി​ൽ സ​മാ​പി​ച്ചു. 20 ന് ​രാ​വി​ലെ പ​ര്യ​ട​നം തി​രു​മ​ല​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് 11.30 ന് ​പൂ​ഴി​ക്കു​ന്നി​ൽ സ​മാ​പി​ക്കും.