ആ​ദി​വാ​സി ഊ​രു​ക​ളി​ൽ ഇ​ത്ത​വ​ണ​യും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്ല
Monday, April 22, 2019 11:45 PM IST
വെ​ള്ള​റ​ട: ആ​യി​ര​ത്തി​യ​ഞ്ഞൂ​റോ​ളം വോ​ട്ട​ര്‍​മാ​രു​ള്ള വ​ന​ത്തി​ലേ ആ​ദി​വാ​സി സെ​റ്റി​ല്‍​മെ​ന്‍റു​ക​ളി​ല്‍ ഇ​ത്ത​വ​ണ​യും പോ​ളിം​ഗ് ബൂ​ത്ത് അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തമാകുന്നു.​

അ​മ്പൂ​രി അ​ഗ​സ്ത്യ​മ​ല കാ​ടു​ക​ളാ​യ പു​ര​വി​മ​ല, ക​ണ്ണു​മാം​മൂ​ട്, തെ​ന്‍​മ​ല, കൊ​മ്പേ, കു​ന്ന​ത്തുമ​ല, ക​ള്ളു​കാ​ട്, ശ​ങ്കി​ന്‍​കോ​ണം, കാ​രി​ക്കു​ഴി, അ​യ്യ​വി​ളാ​കം ചാ​ക്ക​പ്പാ​റ, ക​യ്പ​ന്‍​പ്ലാ​വി​ള ഊ​രു​ക​ളി​ലാ​ണ് പോ​ളിം​ഗ് ബൂ​ത്ത് അ​നു​വ​ദി​ക്കാ​ത്ത​ത്.

മാ​യം സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്കൂ​ള്‍, അ​മ്പൂ​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദി​വാ​സി​ക​ൾ​ക്ക് പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.